മീനം 30

പുതു വർഷത്തിന് ശേഷവും ഓണത്തിനും ഇടയിൽ ഉള്ള കേരളത്തിലെ ഒരാഘോഷം. വേനൽ അവധികാലം കൂടി ആയതിനാൽ കുട്ടികൾക്ക് അതൊരു വലിയ ആഘോഷം തന്നെയാണ്. വിഷുവിന് രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിൽ വരും. കുട്ടികൾ കളികളിൽ മുഴുകുമ്പോൾ അമ്മമാർ അടുക്കളയിൽ ആലോചനയിലാവും. വിഷുദിനത്തിെലെ സദ്യ എങ്ങനെ ആകണം എന്നതിനെ കുറിച്ച്.

വിഷുവിന്റെ തലേന്ന് രാവിലെ അമ്പല ദർശനം ചിലർക്ക് ഒരു ശീലമാണ്. തലേന്ന് ചിലപ്പോൾ ഒരിക്കൽ വൃ ആ അനുഷ്ഠിച്ച് അല്ലെങ്കിൽ പിറ്റേന്ന് രാവിലെ വെറും വയറ്റിൽ വീടിനടുത്തുള്ള അമ്പലത്തിൽ രാവിലെ എല്ലാവരും ഒരുമിച്ച് പോയി തൊഴും. അതിന് ശേഷം അമ്പലത്തിന് അടുത്തുള്ള കടയിൽ നിന്ന് പ്രാതൽ കഴിച്ച് വിഷു ദിന ഷോപ്പിംഗിന് വേണ്ടി ഇറങ്ങും. 

ആദ്യം പോകുന്നത് വിഷുദിന കോടി വാങ്ങുവാനാണ്. എല്ലാവർക്കും ഇഷ്ടപെട്ട വസ്ത്രങ്ങൾ വഞ്ചിക്കുന്ന ഒരു വലിയ ഉദ്യമാണ്. കാണുന്ന വസ്ത്രങ്ങൾ എല്ലാം വാങ്ങിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളും. എല്ലാവരും ഇഷ്ടപ്പെടന്നത് മിതമായ നിരക്കിൽ വാങ്ങിച്ച് കൊടുക്കാൻ ശ്രമിക്കുന്ന അച്ചൻമാരും, എല്ലാവർക്കും ചേരുന്ന വസ്ത്രം തിരെഞ്ഞെടുക്കാൻ സഹായിക്കുന്ന അമ്മമാരും കൂടിയുള്ള മാമാങ്കം ഏതാണ്ട് രണ്ട് മണിക്കൂർ നീളും. അപ്പോഴേക്കും ഉച്ചസമയെത്തെ ആഹരത്തിനുള്ള സമയമാകും.  
അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ കയറി വയറു നിറച്ചു കഴിച്ചിട്ട്‌ വിഷുവിന് ആവിശമുള്ള സാധനങ്ങൾ വാങ്ങിക്കുക എന്നതാണ് അടുത്ത പരിപാടി.
അതിനു വേണ്ടി ടൗണിലെ ഒരു സൂപ്പർാർക്കറ്റിൽ കയറൂം.

രാവിലെ പ്രാതലിനും ഉച്ചക്ക് സദ്യക്കും  രാത്രിയിലേക്കുള്ളതും വേണ്ട സാധനങ്ങൾ വാങ്ങിക്കുക ആവും അമ്മമാർ ആദ്യം ചെയ്യുക. വിഷു ദിനമായ നാളെ കണി വേക്കുന്നതിനാവിശ്യമയ സാധനങ്ങളും വാങ്ങി സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുമ്പോളേക്കും ചായ സമയമായി.

നഗരത്തിലെ ഏറ്റവും സ്വാദിഷ്ടമായ സ്നാക്സസ്  ലഭിക്കുന്ന  ഒരു ബേക്കറിയിൽ കയറി ചായയും  സ്റ്റാക്സും കഴിച്ച് തിരിച്ച് വീട്ടിൽ എത്തും.

ആ ദിവസത്തെ യാത്രാ ക്ഷീണം  കാരണം എല്ലാവരും വിശ്രമിക്കാൻ പോകും.  പത്ത് പതിനഞ്ച് മിനിറ്റുകൾ കഴിയുമ്പോഴേക്കും അമ്മമാർ എഴുന്നേറ്റ് അടുക്കളയിലേക്ക് കയറും. രാത്രിയിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കുറുമയുമായി എല്ലാവരോടും ഒന്നിചുള്ള ഡിന്നർ. ഡിന്നർ കഴിച്ച് കഴിഞ്ഞ്  ബാക്കിയുള്ളവർ ഉറങ്ങുമ്പോഴും  നാളെത്തെ കണിക്ക് ഒരുക്കുന്ന തിരക്കിലാണ്. 

Comments