24 Days: സമുദ്രതലത്തിലുണ്ടായ സിനിമ

24 Days സമുദ്ര പരപ്പിലും സിനിമ ജനിക്കും എന്ന് എന്നെ പഠിപ്പിച്ച സിനിമ.

               
സിനിമകൾ ജനിക്കുന്നത് അടച്ചിട്ട മുറികളിലാണ് എന്റെ മുൻധാരണകൾ തെറ്റിച്ച സിനിമയാണ് 24 ഡേസ്. മർച്ചൻറ് നേവിയിൽ ജോലിചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷൽക്കരമാണ് ആ സിനിമ. സിനിമയുടെ ഡയറക്ടറായ ശ്രീകാന്തും നിർമ്മാതാവുംനായകനുമായ ആദിത്തും മർച്ചന്റ്‌ നേവിയിൽ ഉദ്യോഗസ്ഥരാണ് .   കപ്പലില്‍ നിന്ന് ഇറങ്ങുന്ന ഇടവേളകളില്‍ കരയില്‍ വെച്ച് നേരിട്ടും അല്ലാത്തപ്പോള്‍ കടലില്‍വെച്ച് മെയില്‍ വഴിയും പൂര്‍ത്തിയാക്കിയെടുത്ത ഒരു സിനിമായാണ് 24 ഡേസ്‌. അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണ് ഇത്. ചിലിയില്‍ നടന്ന സൌത്ത് ഫിലിം ആന്‍റ് ആര്‍ട്സ് അക്കാദമി ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും നടനുമുള്‍പ്പെടെ ഒമ്പത് പ്രധാന പുരസ്കാരങ്ങള്‍. സ്വിറ്റ്സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം എന്നിവ നേടാൻ 24 ഡെയ്സിന് കഴിഞ്ഞു.

ബിസിനസ് കാരനായ അച്ഛന്റെ ഏക മകൻ, ബൈക്ക് റേസിങ്ങിലും ഫോട്ടോഗ്രഫിയിൽ താൽപ്പര്യമുള്ള നായകനായ സ്റ്റീഫൻ, എന്ന യുവാവിന്റെ ജീവിത്തിൽ 24 ദിവസം കൊണ്ട് വന്ന മാറ്റത്തെ കുറിച്ചാണ്  ഈ സിനമ പറയുന്നത്. ആഗസ്റ്റ് 1 മുതൽ 24 വരെയുള്ള 24 ദിവസത്തിനിടയിൽ സ്റ്റീഫന്റെ ജീവിതം എങ്ങനെ മാറിമറിയന്നതെങ്ങനെ എന്നാണ് ഈ സിനിമ പറയുന്നത്. തന്റേയും തന്റെ കൂട്ടുകാരുടെയും ആഗ്രഹമായിരുന്നു കന്യാകുമാരി മുതൽ ലഡാക്ക് വരെയുള്ള റോഡ് ട്രിപിന് പോകുന്നതും അതിനിടയിൽ സ്റ്റീഫനും ആ ഗ്രൂപ്പിലെ മറ്റൊരു റെയ്ഡറും തമ്മിലുണ്ടാകുന്ന വാക്കേറ്റം സ്റ്റീഫനെ റൈഡിൽ നിന്ന് പുറത്താക്കി. തന്റെ സത്രുവിനോടുള്ള ദേഷം ത്രോട്ടിലിൽ കൊടുത്തുകൊണ്ട് കുതിച്ച സ്റ്റീഫനെ കാത്തിരുന്നത് ആക്സിഡന്റായിരുന്നു.

ആക്സിഡന്റ് കഴിഞ്ഞ് ഹോസ്പിറ്റലിൽ താമസിത്തിനു ശേഷം വീട്ടിലെത്തുന്ന സ്റ്റീഫന് വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ആശുപത്രിയിൽ തനിക്കൊപ്പം ഉണ്ടായിരുന്ന സ്വാമിയെ അന്വേഷിച്ച് കൊട്ടമലയിലെ സൂര്യോദയം കാണാൻ പോകുന്നു സ്റ്റീഫെൻ. ആ യാത്രയുടെ ആദ്യ പകുതി അവസാനിക്കുന്നത് ആനയിൽ നിന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന സ്റ്റീഫൻ മുറിവകളോടെ  രക്ഷപെടുന്നു. കാട്ടിൽ താമസിക്കുന്ന ഒരു വിഭാഗം ആൾക്കാരുടെ കൂടാരത്തിൽ എത്തിപെടുന്ന സ്റ്റീഫനെ അവർ സൃശ്രൂഷികുന്നു. അവരോടൊപ്പം താമസിക്കുന്ന സമയത്തെ സ്വാമിയേ കുറിച്ചും കോട്ടമലയെ കൊട്ടമലയെ കുറിച്ചും കൂടുതൽ അറിയാൻ സ്റ്റീഫൻ ശ്രമിക്കുന്നു.

സ്വാമിയെ കുറിച്ചൊന്നും അറിയാൻ കഴിഞ്ഞില്ല എങ്കിലും, കൊട്ടമാലയെ കുറിച്ചുള്ള ഐദീഹ്യങ്ങളെ കുറിച്ചും മനസ്സിലാക്കുന്ന സ്റ്റീഫൻ ഒരു രാത്രിയിൽ കൊട്ടമലയിലേക്ക് പോകുകയും സൂര്യന്റെ ഹൃദയം എന്ന് വിശ്വസിക്കപെടുന്ന കുളത്തിൽ തന്റെ പാപങ്ങൾ കഴുകി കഴിഞ്ഞ് ആഗസ്റ്റ് 24 ന് തിരിച്ച് വീട്ടിൽ എത്തുന്നു.

പല കാര്യങ്ങളും ഈ സിനിമയിൽ പറയാതെ പറയാൻ ഈ സിനിമക്ക്‌ കഴിഞ്ഞു.  ചിന്തിക്കാൻ ഒത്തിരി വിഷയങ്ങൾ നൽകിയാണ് ഈ സിനിമ പൂർത്തിയാകുന്നത്.   പബ്ലിസിറ്റി ഇല്ലാതെ ഇറങ്ങിയിട്ടും ആദ്യം റിലീസായ തിരുവനന്തപുരം നിള തിയേട്ടറിൽ പ്രദർശന  സമയത്ത് നല്ലൊരു പ്രേഷകാഭിപ്രായം നേടാൻ കഴിഞ്ഞ ഈ സിനിമ ഞാൻ കാണുന്നത് നിളയിലെ അവസാന പ്രദർശന ദിവസമായിരുന്നു. പിന്നീട് കണ്ണൂരും കൊച്ചിയിലും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങാൻ 24 ഡേയ്സ് എന്ന ,സിനിമക്ക് കഴിഞ്ഞു. 

Greeshma Greeshmam


Comments