ആത്മവിശ്വാസം

പൊട്ടുമെന്നറിഞ്ഞിട്ടും പട്ടം
താഴ്ത്താതിരിക്കുകയാണ്,



പ്രതീക്ഷയുടെ മേഘങ്ങളിലേക്കവളുടെ
മുഖം ഉയർത്തപ്പെട്ടിരിക്കുന്നു
ഏതുനിമിഷവും വീഴുമെന്നറിയാം
സാരമില്ല,കാറ്റിനെയറിഞ്ഞവൾക്ക്
കടലിനെയറിയാതിരിക്കില്ല!
എനിക്കറിയാം എന്റെ അൽപ്പായുസ്സാണെന്ന്
എന്നാലും ആ ചെറിയ കാലയളവിൽ
എന്റെ കയ്യൊപ്പ് ഈ മേഘ കൂട്ടിൽ
പതിക്കാനുള്ള മോഹം എന്നെ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു.
മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ ആത്മവിശ്വാസം
ആ കൊമ്പ് ഒരിക്കലും ഓടിയില്ല എന്നതല്ല.....
ഒടിഞ്ഞാലും പറന്നു രക്ഷപ്പെടാൻ രണ്ടു ചിറകുകളുണ്ടല്ലോ എന്നതാണ്.

(ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക് വാളിൽ പോസ്റ്റ് ചെയ്ത മുറി കവിതകൾ ഇവിടെ നിങ്ങളുടെ വിശകലനത്തിനായി പബ്ലിഷ് ചെയ്യുന്നു. വായനക്കാരായ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക് വാളിൽ പോസ്റ്റ് ചെയ്ത മുറി കവിതകൾ ഇവിടെ നിങ്ങളുടെ വിശകലനത്തിനായി പബ്ലിഷ് ചെയ്യുന്നു. വായനക്കാരായ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.)


Greeshma Greeshmam

Comments