മരട് നിലവിളികൾ

മലയാളികളുടെ ഔദ്യാഗിക വാഹനമായ  ആനവണ്ടിയിലെ  ഹോട്ട് സീറ്റ്  യാത്ര എന്നും എനിക്ക് പ്രീയപെട്ടതാണ്. KSRTC യുടെ  ചുക്കാൻ പിടിക്കുന്ന ഡ്രൈവറുടെ കണ്ണുകളിലൂടെയുള്ള കാഴ്ച എനിക്കെന്നും ഒരു സാഹസികതയുടെ  പരിവേഷം നൽകിയിരുന്നു . ഇതിനെല്ലാമപ്പുറം വെറുമൊരു യാത്രക്കാരന്റെ കാഴ്ചകൾക്കപ്പുറമുള്ള മറ്റൊരു കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ നോക്കി കാണാൻ ആ യാത്രകൾ സഹായകമായിരുന്നു. എൻ്റെ ആനവണ്ടിയാത്രകൾക്കിടയിലെ ചിന്തകൾ  ഒരു പരമ്പരപോലെ  ഞാൻ ഇവിടെ കുറിക്കുന്നു.



                                           (പരമ്പര:1:  മരട് നിലവിളികൾ  


ജനങ്ങളെ ഭംഗിയായി വഞ്ചിക്കാൻ ഏറ്റവും നല്ല വാക്ക്  വികസനമാണെന്ന്, പതിനഞ്ച് കൊല്ലം മുൻപ് വക്കിച്ചൻ നരിമറ്റം പറഞ്ഞതിനോട്  ഞാൻ പൂർണമായും യോജിക്കുന്നില്ല.  വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചിലപ്പോൾ മറ്റ് ചില പദ്ധതികളിൽ സർക്കാരിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും എന്നത് സ്വാഭാവികം. കേരള സർക്കാരിൻ്റെ ഹരിത കേരളം മിഷനും ദേശീയ പാത വികസനവും അതുപോലെ തന്നെ ആണ്. 


തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ പോകാൻ രണ്ട് വഴികളാണുള്ളത് കൊട്ടാരക്കര വഴിയുള്ള മെയിൻ സെൻട്രൽ റോഡും ആലപ്പുഴ വഴിയുള്ള NH 66. എനിക്ക് പോകേണ്ട വഴി NH 66 ആണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഞാനടക്കമുള്ളവർ  ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വികസന പദ്ധതിയാണ്  ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള NH 66 വീതികൂട്ടൽ . 

കഴിഞ്ഞ വർഷം  വീഥി കൂട്ടുന്നതിനുള്ള ആദ്യപടിയെന്ന വണ്ണം സ്ഥലം അളന്ന് മഞ്ഞ ശില നാട്ടിയിരുന്നു. റോഡ് സൈഡിലുള്ള വീടുകളും കടകളും പൊളിച്ച് മാറ്റേണ്ട ഒരു സ്ഥിതി വന്നിരിക്കുകയാണ്. തൂണുനാട്ടിയപ്പോൾ സർക്കാരിന് നേരിടേണ്ടി വന്ന എതിർപ്പുകൾ വളരെ വലുതായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ നേരിടേണ്ടിവരുന്ന ഒരു പ്രധാന വൈതരണി എന്നുള്ളത് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ്. 

 മരട് ഫ്ളാറ്റിലെ നിലവിളികൾ ഇനി ചേർത്തല - കഴക്കൂട്ടം ദേശീയ പാതയിലും അതികം വൈകാതെ നമുക്ക് കാണാൻ കഴിയും. മരടിൽ നിന്ന് ഇവർക്കുള്ള വെത്യാസം എന്തെന്നാൽ വികസനാവിശ്യത്തിന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് ഇപ്പോഴുള്ള വിപണി നിലവാരം അനുസരിച്ചുള്ള വില മാത്രമേ ലഭിക്കുള്ളു.  തൻ്റെ ഭൂമിക്ക് വിലകുറഞ്ഞു പോയാൽ മാത്രമേ ഒരു വ്യക്തിക്ക് കോടതിയെ സമീപിക്കാനാക്കു. ദേശീയ പാതാവികസനം അനിവാര്യമായതിനാൽ അതിനെതിരെ പ്രക്ഷോപങ്ങൾ നടത്തുക എന്നത് സാധ്യമല്ല അതിനാൽ   മരട് നിലവിളികൾ പോലെ ആ നിലവിളികളും കാലചക്രത്തിൽ അലിഞ്ഞുചേരുക തന്നെ ചെയ്യും

ഇന്നത്തെ NH 66 ൻ്റെ ഓരത്ത് തണൽ നൽകികൊണ്ട് വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ നിൽക്കുന്നുണ്ട്. ആ മരങ്ങൾ നമ്മുടെ വീഥികൾക്ക് നൽകുന്ന ഒരു മനോഹാരിത വളരെ വലുതാണ്. ദേശീയ പാതയിലൂടെ സ്വകാര്യ വാഹനത്തിലോ അല്ലാതെയോ യാത്ര ചെയ്തവർക്ക് പ്രേത്യേകിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവർക്ക് അറിയാൻകഴിയും ഈ മരങ്ങൾ  വെയിൽൻ്റെ കാഠിന്യത്തെ കുറക്കുന്നു എന്ന്. 

ദേശീയ പാത വികസനം തുടങ്ങുമ്പോൾ ആ മരങ്ങൾ പലതും നിലം പതിക്കും.  നമ്മുടെ റോഡുകൾ മൂംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളെ പോലെ ആകുമെങ്കിലും വെയിലിൻ്റെ ഘാടിന്യം കുറക്കാൻ പ്രകൃതിയുടെ കുടകൾ നമുക്കുമുകളില്ല. ഏതാണ്ട്  പത്ത് വർഷം തങ്ങൾ ജീവിച്ച സ്ഥലത്തുനിന്ന് ഇറക്കിവിടുന്ന മനുഷ്യർക്കുള്ളതിനേക്കാൾ ആത്മബന്ധം കാണില്ലേ മറ്റ് ജീവജാലങ്ങൾക്ക് അവരുടെ ആവാസസ്ഥലത്തോട്. 

പ്രാവതികമല്ലാത്ത ഒരാഗ്രഹമാണോ എന്നറിയില്ല എങ്കിലും, പാതക്ക് ഇരുവശവും ഇപ്പോൾ നിൽക്കുന്ന മരങ്ങൾ സംരക്ഷിച്ചുകൊണ്ടൊരു ദേശീയ പാത വികസനം പ്രാവർത്തികമാകുമോ?  കേരളത്തിലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കാൻ കഴിയുമോ ആ മരങ്ങൾ? ഇല്ലെങ്കിൽ, വെട്ടി മാറ്റുന്ന ഒരു മരത്തിന് പകരം പുതിയ പാതയോരത്ത് പുതിയ മരങ്ങൾ നട്ടുപിടിപ്പുക്കാം നമുക്ക്.


                                           
Greeshma Greeshmam






















































































































































































































































































































































































































































Comments