എനിക്കും പ്രണയമാണ്

തിരുവനന്തപുരം പാളയത്തുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിലെ ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്ന് ഞാൻ വിശ്വ വിഖ്യാതനായ ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്  പ്രണയ കാവ്യം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുസ്തകത്തിൽ നിന്ന് കണ്ണെടുത്തപ്പോളാണ് ആ ബാൽക്കണി എന്റെ കണ്ണ് ഉടക്കിയത്. 

വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ സ്വാധീനത്താലാവാം, എന്റെ മുൻപിലേക്ക് റോമിയോയും ജൂലൈറ്റും എത്തി. ബാൽക്കണിയിൽ നിൽക്കുന്ന ജൂലിയറ്റ് താഴെ പുൽത്തകിടിയിൽ നിന്നുകൊണ്ട് മുഖം ഉയർത്തി ജൂലൈറ്റിനെ പ്രേമാർദ്രമായി നോക്കുന്ന റോമിയോ. പ്രണയാദ്രമായ ആ രംഗത്തിന് ബാക്ക്ഗ്രൗണ്ട് സ്കോർ ആയി എന്റെ മനസിലേക്ക് വന്നതേ ആകട്ടെ ടേയിലർ സ്വിഫ്റ്റിന്റെ 'വീ വെയർ ബോത്ത് യങ് ...' എന്ന ആൽബം സോങുമാണ്. 

അപ്പോഴേക്കും വായനയുടെ തുടർച്ച മടുത്ത ഞാൻ പുസ്തകം അടച്ച് വെച്ചു. വീണ്ടും ബാല്കണിയിലേക്ക് എന്റെ ശ്രെദ്ധ തിരിഞ്ഞു. എന്നാൽ ഇപ്പോൾ ഞാൻ കണ്ടത്, ബാൽക്കണിയിൽ നിൽക്കുന്ന റാപെൺസലിനെ ആണ്  വാൾട് ഡിസ്‌നിയയുടെ ടാങ്ഗിൽഡ് എന്ന ആനിമേറ്റഡ് സിനിമയിലെ നായിക. അവൾ അവളുടെ  മുടി താഴേക്ക് ഇട്ട് തന്റെ പ്രിയനായ ഫ്ലിന്നിനെ തന്റെ മുറിയിലേക്ക് എത്തിക്കുകയാണ്. 

യൂറോപ്യൻ പ്രണയങ്ങളിലെല്ലാം ബാൽക്കണിക്ക് വളരെ വലിയൊരു പങ്ക് ഉണ്ടെന്ന് തോന്നുന്നു. ആ ഒരു മാതൃകയിൽ നമ്മുടെ സിനിമകളിലെ പ്രണയത്തിലും ബാൽക്കണികൾ ഉണ്ടായിരുന്നു. നിറം, ഗ്രാമഫോൺ, ഫാൽഗുനി പഥകിന്റെ ആൽബം തുടങ്ങി പലതിലും.

ബാൽക്കണി എന്നും എനിക്കൊരു പ്രിയപ്പെട്ട സ്ഥലമായിരുന്നു. ഒരു പക്ഷെ  തന്നെ ആകും എനിക്കെ ബാൽക്കണി യോടുള്ള പ്രണയം തോന്നിച്ചത്.  എൻ്റെ വീട്ടിൽ ഇതുപോലൊരു ബാൽക്കണി ഉണ്ടായിരുന്നെങ്കിൽ അതെന്റെ ലൈബ്രറിയുമായി ചേർന്നായിരിക്കണം
ആ ബാല്കണിയിൽ ഞാൻ ഒരു ചാരുകസേര ഇട്ടിരിക്കും അതുപോലെ ലൈബ്രറിയിൽ ഒരു മ്യൂസിക് സിസ്റ്റവും. പാട്ടുകളുടെ അകമ്പടികളിൽ ആ ചാരുകസേരയിൽ ഇരുന്നുകൊണ്ട് ഞാൻ വായനയിൽ മുഴുകും. ആ ബാൽക്കണിയിൽ നിന്ന് കൊണ്ടേ താഴെയുള്ള പൊതു നിരത്ത് എനിക്ക് കാണുവാൻ കഴിയണം.  മഴയും,കാറ്റും, രാത്രിയും പകലും എല്ലാം ഞാൻ ആ ബാൽക്കണിയിൽ നിന്ന് കൊണ്ട് ആസ്വദിക്കും.

വരുമാനില്ലാരുമീ വിചനമാം ഈ വഴി.. എന്ന് പാടിക്കൊണ്ട് എന്നും ഞാൻ ആ ബാൽക്കണിയിൽ വന്ന് നിൽക്കും. ചന്ദ്രനോടും താരങ്ങളോടും സംസാരിച്ചും മഴയോട് പരിഭവിച്ചും കാറ്റിനെ പ്രണയിച്ചും പുസ്‌തകങ്ങൾ  പാട്ടുകേട്ടും ഞാൻ ആ ബാല്കണിയെ പ്രണയിക്കും.

Greeshma Greeshmam

Comments