നഗരവാരിധി നടുവിൽ ഞാൻ


നഗര മധ്യത്തിലെ  ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിലെ ഈ  മുറിയുടെ ജനവാതിലിലൂടെ രാവിലെ കാണുന്ന നഗരത്തിന് എന്നും ഒരേ മുഖം തന്നെ ആണ് . ഞാൻ അടക്കമുള്ള 'ബൂർഷ്വാ സമൂഹത്തിന് തങ്ങളുടെ ദിനചര്യയുടെ  ഭാഗമായ  'ബഡ് ടീ' മുടങ്ങാതിരിക്കുവാൻ  പാലുമായി എത്തുന്ന പാൽക്കാരനും, ചായയോടൊപ്പം ചൂടോടെ വാർത്തൾ നൽക്കുന്ന പേപ്പറുമായി എത്തുന്ന പത്രക്കാരനും നഗരജീവിതത്തിലെ പ്രഭാതങ്ങളിലെ നിത്യ സന്ദർശകരാണ്. 


അപാർട്മെന്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ വരവേൽക്കുന്നത് ഓരോ വാതിലിനു മുന്നിലുമുള്ള പത്രവും. മിൽമ പാൽ കവറുകളുമാണ്. തങ്ങളുടെ തിരക്കുകളിലേക്ക് കടക്കുന്നതിനായി മനസിനേയും ശരീരത്തെയും പ്രാപ്തമാക്കാൻ വേണ്ടി പ്രഭാത സവാരിക്ക് ഇറങ്ങുക എന്നത് ഞാനുൾപ്പടെ  പലരുടെയും ഒരു ശീലമാണ്.രാവിലെ തന്നെ തങ്ങളുടെ ഔദ്യോഗിക വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാഫിക് പോലീസും  നഗരസരാ ജീവനക്കാരും,  സ്കൂളുകളിലേക്ക് പോകുന്നതും പോകുവാൻ തയാറെടുക്കുന്ന കുട്ടികളും, നഗരത്തിലെ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുവാനും, കളിക്കുവാനും ഇറങ്ങുന്നവരും അങ്ങനെ പലരെയും നമുക്ക് പ്രഭാതങ്ങളിൽ ഇവിടെ കാണാം.


നഗരത്തിന്റെ ഭ്രാന്ത മുഖത്തേക്ക് കടക്കുന്നതിനു മുൻപുള്ള ഈ സമാധാന നിമിഷത്തിന് വല്ലാത്തൊരു ഭംഗിയുണ്ടെങ്കിലും. ഓ എൻ വിയും ബിച്ചു തിരുമലയും, ഗിരീഷ് പുത്തഞ്ചേരിയും നമുക്ക് മുൻപിൽ വരച്ചിട്ടൊരു ഭംഗി നഗരത്തിലെ പുലർച്ചകില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഗ്രാമങ്ങളിൽ വികസനമില്ല എന്ന് പറഞ്ഞുകൊണ്ട് ഇക്കരെ ചാടിയ പലരും ഇന്ന് സിനിമാ ഗാനങ്ങളുടെ ഗൃഹാതുരത്വത്തിൽ ജീവിക്കുമ്പോൾ. ഞാനുമുണ്ട് അവരോടൊപ്പം ഈ നഗരവാരിധി നടുവിൽ.


Comments