ചെങ്ങായി

 

Add caption

എന്നും ഞാൻ പുറത്തേക്കിറങ്ങുമ്പോൾ പരിഭവവുമായി എന്റെ വാതിൽ പടിക്കൽ അവൻ ഉണ്ടാകും. തിരികെ എത്തുമ്പോഴും വഴി കണ്ണുമായി അവിടെ തന്നെ ഉണ്ടാകും. എന്റെ അരികിലേക്കോടി എത്തും. ഒരു ദിവസത്തെ അലച്ചിലിന് ശേഷം തിരികെ എത്തുമ്പോൾ എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ട് എന്ന് തോന്നുന്നത് ഒരു വലിയ അനുഗ്രഹമാണ് . എന്റെ മടിയിൽ തല ചായിച്ചിരിക്കുമ്പോൾ ഞാൻ അവന്റെ തലയിൽ മൃദുവായി കയ്യൊടിക്കും.  എങ്ങനെ എന്നറിയില്ല എന്നെ നല്ലതുപോലെ മനസിലാക്കാൻ അവന് എപ്പോഴും കഴിയുന്നുവെന്ന്.

Comments