ആത്മവിശ്വാസം .

 പൊട്ടുമെന്നറിഞ്ഞിട്ടും പട്ടം

താഴ്ത്താതിരിക്കുകയാണ്,
പ്രതീക്ഷയുടെ മേഘങ്ങളിലേക്കവളുടെ
മുഖം ഉയർത്തപ്പെട്ടിരിക്കുന്നു
ഏതുനിമിഷവും വീഴുമെന്നറിയാം
സാരമില്ല,കാറ്റിനെയറിഞ്ഞവൾക്ക്
കടലിനെയറിയാതിരിക്കില്ല!

എനിക്കറിയാം എന്റെ അൽപ്പായുസ്സാണെന്ന്
എന്നാലും ആ ചെറിയ കാലയളവിൽ
എന്റെ കയ്യൊപ്പ് ഈ മേഘ കൂട്ടിൽ
പതിക്കാനുള്ള മോഹം എന്നെ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു.

മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ ആത്മവിശ്വാസം
ആ കൊമ്പ് ഒരിക്കലും ഓടിയില്ല എന്നതല്ല…..
ഒടിഞ്ഞാലും പറന്നു രക്ഷപ്പെടാൻ രണ്ടു ചിറകുകളുണ്ടല്ലോ എന്നതാണ്.

Comments