തൊഴിലാളി വർഗത്തിൻ്റെ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടാണ് സോഷ്യലിസം എന്ന സിദ്ധാന്തം രൂപം കൊള്ളുന്നത്. പതിനാറാം നൂറ്റാണ്ടിലെ സോഷ്യലിസം ചിന്താഗതിയെന്ന മുഖ്യധാരയുടെ കൈവഴികളായി പതിനെട്ട് - പത്തൊമ്പതാം നൂറ്റാണ്ടിൽ മാർക്സിസിസവും സഹകരണ പ്രസ്ഥാനവും നിലവിൽ വന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ മാർക്സിസിസം എന്ന സിദ്ധാന്തത്തെ കുറച്ചുകൂടി വിപുലീകരിച്ചു കൊണ്ട് നവ-മാർക്സിയൻ ചിന്താധാര നിലവിൽ വരികയും ചെയ്തു.
അന്നത്തെ യൂറോപ്യൻ നവമാർക്സിയൻ ചിന്തകന്മാരിലൊരാളായിരുന്നു ഇറ്റലിയിൽനിന്നുള്ള ആൻറ്റോണിയോ ഗ്രാംഷി. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉപജ്ഞാതാക്കളിലൊരാളായിരുന്ന അദ്ദേഹം 1919-20 കളിലെ ട്യൂറിനിലെ സമരങ്ങളിലൂടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജിക്കുന്നത് 1924-26 കാലയളവിൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോളായിരിന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഇറ്റലി മുസ്സോളിനിയുടെ തീവ്രദേശീയതയുടെയും ഫാസിസിസ്റ്റ് ഭരണത്തിന് കീഴിൽ വന്നു. തൻ്റെ സേഛ്‌ഛാധിപത്യത്തെ എതിർത്ത സോഷ്യലിസ്റ്റ് നേതാക്കൾക്കൊപ്പം ആൻറ്റോണിയോ ഗ്രാംഷിയേയും മുസോളിനി അറസ്റ്റ് ചെയ്തത് ജയിലേക്ക് അയക്കുകയും ചെയ്തു. 1926 മുതലുള്ള പതിനൊന്ന് വർഷത്തെ ജയിൽവാസകാലയളവിൽ തൻ്റെ രാഷ്ട്രീയ പരിചയങ്ങളെല്ലാം തന്നെ സിദ്ധാങ്ങളാക്കി 3000 പേജുകൾ നിറയുന്ന 32 കയ്യെഴുത്ത് പ്രതികളിൽ കുറിച്ച് വെച്ചു. ജയിൽ മോചിതനായി കഴിഞ്ഞുള്ള ഏഴാം ദിവസം 1937 ഏപ്രിൽ 27ന് , ഗ്രാംഷി മരണത്തിന് കീഴടങ്ങി.
1971 ൽ, ഗ്രാംഷിയുടെ മരണശേഷം, ജോസഫ് എ ബുട്ട്ഗിഗ്ഗ്, അന്തോണിയോ കാലറി എന്നിവർ പ്രിസൺ നോട്ട്ബുക്സ് എന്ന പേരിൽ അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ പ്രസിദ്ധീകരിച്ചു. രണ്ട് നൂറ്റാണ്ടുകൾക്കിപ്പുറവും ഗ്രാംഷിയൻ ചിന്താഗതികൾക്ക് വളരെ പ്രാധാന്യവും ഒപ്പം ആഗോള സ്വാധീനവുമുണ്ട്. ഏറ്റവും നൂതനവും ശ്രദ്ധേയവുമായ മാർക്സിയൻ ചിന്തകരിൽ ഒരാളാണ് ഗ്രാംസി. ജോസഫ് വി ഫെമിയ തന്റെ ‘ഗ്രാംസിയുടെ രാഷ്ട്രീയ ചിന്ത’ എന്ന പുസ്തകത്തിൽ സൂചിപ്പിച്ചതുപോലെ, ഗ്രാംസ്കി “ആശയത്തിന്റെ സ്വാധീനത്തിനും മനുഷ്യന്റെ ഇച്ഛാശക്തിയുടെ ശക്തമായ ഫലത്തിനും ഇടം അനുവദിക്കുന്ന തരത്തിൽ ഉപദേശത്തെ പരിഷ്കരിച്ചു.
മിൽമ എന്നറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്) ഗ്രാംസിയൻ തത്ത്വചിന്തകൾ പരോക്ഷമായി പ്രയോഗത്തിൽ വരുത്തുന്നു, 1980ൽ കേരളത്തിൽ, ധവള വിപ്ലവം നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി കെസിഎംഎംഎഫ് സ്ഥാപിച്ചു. ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളമുള്ള ആനന്ദ് മാതൃക സഹകരണ സംഘങ്ങളെ ആവർത്തിക്കുന്നതിനായി ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി) ധവള വിപ്ലവം നടപ്പാക്കി.
പാൽ സംഭരണം, സംസ്കരണം, വിപണനം എന്നിവയിലൂടെ ക്ഷീര കർഷക്കാരുടെ സാമ്പത്തിക - സാമൂഹ്യക വികസനത്തിന് വേണ്ടിയാണ് കേരളം മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ എന്നിങ്ങനെ മൂന്ന് മേഖലകളിലായി പ്രവർത്തിക്കുന്ന കേരളം മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിലുള്ള 3275 സംഘങ്ങളിലായി ഏതാണ്ട് 3.2 ലക്ഷം ക്ഷീര കർഷകർ അംഗങ്ങളായിട്ടുണ്ട്.
എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം ചിലർക്ക് ലാഭം നേടുന്നതിനുള്ള ഒരു സംവിധാനമാണ് ഭൂരിപക്ഷത്തിന്റെ ചൂഷണം എന്ന് വിശ്വസിക്കുന്ന മാർക്‌സിസത്തിലേക്ക് ഗ്രാംസിയൻ ദാർശനികചിന്ത കണ്ടെത്താനാകും. തൊഴിലാളികളെ സ്വയം മോചിപ്പിക്കുന്നതിനുള്ള ഒരു വിപ്ലവകരമായ പ്രക്രിയയിലും അതിന്റെ അംഗങ്ങൾ ആധിപത്യം കെട്ടിപ്പടുക്കുന്ന സഹകരണ തത്വത്തെ അടിസ്ഥാനമാക്കി ഒരു സമൂഹം സൃഷ്ടിക്കുന്നതിലും മാർക്സിസം വിശ്വസിക്കുന്നു. ആ സഹകരണ തത്വത്തെ അടിസ്ഥാനമാക്കി തൊഴിലാളികളുടെ വിമോചനത്തിന്റെ മാർക്സിയൻ ചട്ടക്കൂടിനുള്ളിലും കെസിഎംഎംഎഫ് പ്രവർത്തിക്കുന്നു. ഭൂരിപക്ഷം ക്ഷീര കർഷകരെയും ചൂഷണം ചെയ്ത് ലാഭം നേടുന്ന ഇടനിലക്കാരെ ഉന്മൂലനം ചെയ്യുന്നതിനായി ഗുജറാത്തിലെ ആനന്ദിൽ രൂപീകരിച്ച ക്ഷീര സഹകരണ സംഘങ്ങളാണ് ആനന്ദ് മാതൃക സഹകരണ സംഘങ്ങൾ. 1980 കളിൽ എൻഡിഡിബി നടപ്പിലാക്കിയ ധവള വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ആനന്ദ് മോഡൽ കേരളത്തിൽ പകർത്തിയത്.
തൊഴിലാളിവർഗ അംഗങ്ങളുടെ ആധിപത്യം കെട്ടിപ്പടുക്കുകയെന്ന മാർക്‌സിയൻ തത്വം കെസിഎംഎംഎഫ് ഘടനയുടെ ഭരണ ഘടനയിൽ ആവർത്തിക്കുന്നു. ആനന്ദ് മാതൃക സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷീര കർഷകരിൽ നിന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കെസിഎംഎംഎഫിന്റെയും മൂന്ന് പ്രാദേശിക യൂണിയനുകളുടെയും ചെയർമാനും ബോർഡ് അംഗങ്ങളുമായി പ്രവർത്തിക്കുന്നത്..
ഗ്രാംഷി തന്റെ പ്രവർത്തനത്തിൽ ബുദ്ധിജീവികളെക്കുറിച്ച് വിശദമായി ചർച്ചചെയ്യുന്നു; അദ്ദേഹം ബുദ്ധിജീവികളെ - ഓർഗാനിക് ബുദ്ധിജീവികൾ, ഗ്രാമീണ, നഗര തരം ബുദ്ധിജീവികൾ എന്നിങ്ങനെ തരംതിരിക്കുന്നു. ഗ്രാമീണ കർഷകരെ പ്രാദേശിക, സംസ്ഥാന ഭരണകൂടവുമായി ബന്ധിപ്പിക്കുന്നവരാണ് ഗ്രാമീണ മേഖലയിലെ ബുദ്ധിജീവികൾ, അതുപോലെ തന്നെ, കെസിഎംഎംഎഫിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാനും ബോർഡ് അംഗങ്ങളും അതിന്റെ മൂന്ന് പ്രാദേശിക യൂണിയനുകളും ക്ഷീര കർഷകരെ സംസ്ഥാന സർക്കാർ, ക്ഷീര വികസന വകുപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്നു
മിൽമയുടെ നേതൃത്വത്തെ ഗ്രാംഷിയുടെ 'മോഡേൺ പ്രിൻസെന്നും വിശേഷിപ്പിക്കാം. ജനങ്ങളുടെ ആവിശ്യങ്ങളും ആഗ്രഹങ്ങളും പ്രാവർത്തികമാക്കാൻ ഉതകും വിധം ഒരു സമിധിയായി പ്രവർത്തിക്കുന്നതിനെയാണ് മോഡേൺ പ്രിൻസ് എന്ന് വിളിക്കുന്നത്. കേരളത്തിലെ ആനന്ദ് മാതൃക ക്ഷീരോത്പാതന സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള ക്ഷീര കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന മിൽമ മോഡേൺ പ്രിൻസ് എന്ന് വിളിക്കാൻ സാധിക്കും. ക്ഷീര കർഷകരുടെ ആവിശ്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ സഹഹോദര്യ ചിന്തയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കേരളാ കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ.
ഒരു സംഘടനക്ക് കൂടിക്കൊണ്ടിരിക്കുന്ന തൻ്റെ അംഗബലം കൊണ്ട് നയങ്ങളെ സ്വാധീനിക്കാനും വിപണി കീഴടക്കുന്നതിനു സാധിക്കുകന്നതിനോടൊപ്പം അധികാരികളും, സാങ്കേതിക വിദ്ധക്തന്മാരുമടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദവുമുള്ളൊരു അധികാര കേന്ദ്രവും ഉണ്ടെങ്കിൽ അന്റ്റൊണിയൊ ഗ്രാംഷിയുടെ സിദ്ധാന്തങ്ങൾ പ്രകാരം ആ സംഘടന ഒരു തൊഴിലാളി പ്രസ്ഥാനമാണ്.
ഗ്രാംഷിയുടെ ഈ വിവരണത്തിൽ കേരളാ കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന മിൽമയും ഒരു തൊഴിലാളി പ്രസ്ഥാനം - ട്രേഡ് യൂണിയനാണ് എന്ന് പറയണം. മിൽമയിൽ അംഗങ്ങളായിട്ടുള്ള ക്ഷീരകർഷകരുടെ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മൃഗസംരക്ഷണ - ക്ഷീര മേഖലയിലെ പദ്ധതികളെ സ്വാധീനിക്കാൻ മിൽമക്ക് കഴിയുന്നുണ്ട്. 15,28,581 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുകയും, 13,60,165 ലിറ്റർ പാൽ പ്രതിദിനം വിറ്റഴിച്ചുകൊണ്ട് കേരളത്തിലെ ക്ഷീര വിപണി ഭരിക്കുന്നത് മിൽമ തന്നെയാണ്. ക്ഷീര മേഖലയിലേക്കുള്ള പുതിയ കർഷകരുടെ ബാഹുല്യം മിൽമയിലെ അംഗത്വവും കൂട്ടുന്നു. ക്ലർക്കുമാരും , എലെക്ട്രിക്കൽ, മെക്കാനിക്കൽ, ഡയറി ടെക്‌നിഷ്യൻസ്, പ്രോഡക്റ്റ് മാനുഫാക്ച്ചേഴ്സ് എന്നിവർ അടങ്ങുന്ന ഉദ്യോഗ വൃന്ദം ക്ഷീര കർഷകരെ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്നു.
സോഷ്യലിസ്റ്റ് ചിന്താഗതിയിൽ മിൽമയെ രൂപപെടുത്തിയതിൽ ആദ്യ ചെയർമാനായ പ്രയാർ ഗോപാലകൃഷ്ണനും മിൽമയുടെ തുടക്കം മുതലുള്ള നേതാക്കൾക്കും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആനന്ദ് മാതൃക സംഘങ്ങളുടെയും, മൂന്ന് മേഖല യൂണിയനുകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തിരുവനന്തപുരത്ത് പട്ടത്തുള്ള കേരളാ കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന മിൽമ ആസ്ഥാനത്തിലൂടെയാണ്. ക്ഷീര വികസന വകുപ്പൻ്റെ നിരീക്ഷണാധികാരത്തിനു കീഴിലാണ് മിൽമ പ്രവർത്തിക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെ ഡയറക്ടർ മിൽമയുടെ ബോർഡ് അംഗം കൂടിയാണ്.
Comments
Post a Comment